കൂത്താട്ടുകുളം: നഗരസഭാ കുടുംബാരോഗ്യ കേന്ദ്രത്തിന് ഫോൺ സൗകര്യം ഒരുക്കി നൽകി നഗരസഭ വൈസ് ചെയർപേഴ്സൺ. ഏറെക്കാലമായി ഫോൺ സൗകര്യം ലഭ്യമല്ലാതിരുന്ന കുടുംബാരോഗ്യ കേന്ദ്രത്തിന് കൂത്താട്ടുകുളം നഗരസഭ വൈസ് ചെയർപേഴ്സൺ ലിസി ജോസ് സ്വന്തം കൈയിൽ നിന്നും പണം ചെലവഴിച്ചാണ് മൊബൈൽ ഫോൺ വാങ്ങി നൽകിയത്.
ഇനിമുതൽ ആശുപത്രിയിൽ 24 മണിക്കൂർ ഫോൺ സേവനം ലഭ്യമാകും. പുതുതായി ലഭിച്ച മൊബൈൽ ഫോൺ ആശുപത്രി സൂപ്രണ്ട് ഡോ. ജോജോ ജോൺ, ഡോ. മെജോ മഹേഷ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.സി. ഭാസ്കരൻ, മറ്റ് കൗൺസിലർമാരായ മർക്കോസ് ഉലഹന്നാൻ, ടി.എസ്. സാറ, ഷീല ബിനോയ്, ഡോ. മിഥുൻ മോഹൻ, ഡോ. ഇഷ ജോർജ്, ഡോ. ജിന്റോ കെ. പോൾ, ഡോ. സൗപർണിക റോയ് തുടങ്ങിയവർ പങ്കെടുത്തു.